
ഹൈദരാബാദിലെ ഘാട്കേസറിൽ റോഡിന്റെ നടുവിൽ ഒരു വലിയ പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു(python on road). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @TeluguScribe എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, റോഡിന്റെ മധ്യത്തിൽ നാട്ടുകാർ പാമ്പിനെ വളഞ്ഞിരിക്കുന്നതായി വീഡിയോയിൽ കാണാം. ആൾക്കൂട്ടത്തിലെ ഒരു യുവാവ് തലയ്ക്ക് മുകളിലൂടെ ഒരു വലിയ പാറ ഉയർത്തി പാമ്പിന് നേരെ എറിയുന്നത് കാണാം.
എന്നാൽ, പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നു. മാത്രമല്ല; പാമ്പിനെ കണ്ടതോടെ നാട്ടുകാർ ഭയചകിതരായി. അതേസമയം, ദൃശ്യങ്ങൾ ഓൺലൈനിലും ഭീതി പരത്തിയതായാണ് വിവരം.