മൂന്ന് വയസ്സുള്ള കുട്ടിയെ തട്ടി വീഴ്ത്തി ടൊയോട്ട ഫോർച്യൂണർ; ഓടിയെത്തി രക്ഷിച്ച് കുട്ടിയുടെ അമ്മ... തത്സമയ ദൃശ്യങ്ങൾ കാണാം, വീഡിയോ | Toyota Fortuner

പരിഭ്രാന്തിയോടെയും ഭയത്തോടെയും എസ്‌യുവിയുടെ അടിയിലേക്ക് നോക്കി നിലവിളിക്കുന്ന സ്ത്രീയെ വീഡിയോയിൽ കാണാം.
Toyota Fortuner
Published on

ഗുജറാത്തിലെ നവ്സാരിയിൽ, ടൊയോട്ട ഫോർച്യൂണർ മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ തട്ടി വീഴ്ത്തിയതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തു വന്നു(Toyota Fortuner). ഞെട്ടിക്കുന്ന ഈ സംഭവത്തിൽ നിന്നും കുട്ടി അത്ഭുതകരമായി രക്ഷപെട്ടെങ്കിലും ദൃശ്യങ്ങളുടെ ഞെട്ടലിലാണ് ഇപ്പോഴും നെറ്റിസൺസ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Kaushikdd എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ജൂൺ 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ്, പുറത്തു വന്ന ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ഈ സമയം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഒരു ടൊയോട്ട ഫോർച്യൂണർ എസ്‌യുവി ഗേറ്റ് കടന്ന് വരുന്നതാണ് തുടർന്ന് കാണാനാവുക. പ്രവേശന കവാടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഡ്രൈവർക്ക് വ്യക്തമായി കാണാൻ കഴിയുമായിരുന്നില്ല.

ഡ്രൈവർ, വാഹനം നിർത്താതെ നേരെ മുന്നോട്ടു എടുത്തു. കാർ കുട്ടിയുടെ തലയിൽ ഇടിച്ചതിനുശേഷം കുട്ടി നിലത്തു വീഴുകയും കാർ കുട്ടിയുടെ മുകളിലൂടെ കടന്നുപോകുകയും ചെയ്തു. എന്നാൽ കുട്ടി യാതൊരുവിധ പരിക്കുകളും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

അതേസമയം അപകടത്തെ തുടർന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി. പരിഭ്രാന്തിയോടെയും ഭയത്തോടെയും എസ്‌യുവിയുടെ അടിയിലേക്ക് നോക്കി നിലവിളിക്കുന്ന സ്ത്രീയെ വീഡിയോയിൽ കാണാം. ഉടൻ തന്നെ സ്ത്രീ കുഞ്ഞിനെ കാറിനടിയിൽ നിന്നും പുറത്തെടുത്തു. ദൃശ്യങ്ങൾ കണ്ട് നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com