
ജമ്മു കശ്മീരിലെ സോനാമാർഗിലെ ടൂറിസ്റ്റ് റിസോർട്ടിലേക്ക് കാട്ടു കരടി ഓടി അടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(wild bear). ഇൻസ്റ്റാഗ്രാമിലെ @GlacierTimes എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസിനിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്.
ദൃശ്യങ്ങളിൽ, വിനോദസഞ്ചാരികൾക്ക് ഇടയിൽ നിന്നും ഒരു കരടി റിസോർട്ട് ലക്ഷ്യമാക്കി ഓടി വരുന്നത് കാണാം. വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ഓടുന്നതും ക്യാമറകളുമായി നിരവധി പുരുഷന്മാർ അതിനെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ കരടിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.