ബാങ്കോക്കിൽ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച് വിനോദസഞ്ചാരി; രോഷമറിയിച്ച് നെറ്റിസൺസ് | Tourist attacks

ബാങ്കോക്കിലെ ഹോളിഡേ ഇൻ ഹോട്ടലിലാണ് സംഭവം നടന്നത്.
Tourist attacks
Updated on

ബാങ്കോക്കിലെ ഒരു ഹോട്ടലിലെ ചില ജീവനക്കാരോട് ഒരു വിനോദസഞ്ചാരി നടത്തിയ അധിക്ഷേപകരമായ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായി കഴിഞ്ഞു( Tourist attacks). ദൃശ്യങ്ങളിൽ അതീവ ദുഃഖിതനായ ഒരു വ്യക്തി ഹോട്ടൽ ജീവനക്കാരോട് കയർക്കുന്നത് കാണാം. ബാങ്കോക്കിലെ ഹോളിഡേ ഇൻ ഹോട്ടലിലാണ് സംഭവം നടന്നത്.

ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌ക് കൈകാര്യം ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരോട് അയാൾ ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. വീഡിയോയിൽ നിന്നും കേട്ടതനുസരിച്ച്, അയാളിൽ നിന്നും 'രണ്ടുതവണ പണം ഈടാക്കിയ'തായി ആരോപിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ അയാൾ അസ്വസ്ഥനായിരുന്നു. ചെക്ക്-ഇന്‍ സമയത്ത്, അദ്ദേഹവും കുടുംബവും താമസിച്ചിരുന്ന മുറികളുടെ കാര്‍ഡ് ഹോട്ടല്‍ കൈവശം വച്ചിരുന്നു. എന്നാല്‍, മറ്റൊരു ബന്ധു മുറികള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് പിന്നീട് മനസ്സിലായി. അതേസമയം ഇപ്പോഴും ഹോട്ടല്‍ ജീവനക്കാർ കാര്‍ഡ് കൈവശം വച്ചിരിക്കുന്നതാണ് ജീവനക്കാർക്ക് നേരെ അയാൾ കയര്‍ക്കാൻ കാരണം. “ബ്ല**ഡി ഫൂൾ. ബ്ല**ഡി ഫൂൾ. ഞങ്ങൾ ഇതിനകം പണം നൽകിയിട്ടുണ്ട്. ബ്ല**ഡി ഫൂൾ,” എന്ന് ആ മനുഷ്യൻ പറയുന്നത് വീഡിയോയിൽ ഉണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി മുന്നോട്ടു വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com