
ഉത്തർപ്രദേശിലെ പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്(Tiger). ദൃശ്യങ്ങളിൽ ഒരു കടുവ ശാന്തമായി വനപാത മുറിച്ചുകടക്കുന്നതും പിന്നീട് കുറ്റിച്ചെടികൾ നിറഞ്ഞ ഒരു സ്ഥലത്തിന് സമീപം നിൽക്കുന്നതും കാണാം. ഈ സമയം ചത്ത ഒരു പെരുമ്പാമ്പ് റോഡിന്റെ അരികിൽ കിടക്കുന്നുണ്ട്. കടുവ ഈ പെരുമ്പാമ്പിനെ തിന്നുന്നതും പിന്നീട് അസ്വസ്ഥതയോടെ കാണപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഛർദ്ദിക്കുന്ന കടുവ, അസ്വസ്ഥത മാറ്റാനാകണം പുല്ല് ഭക്ഷിക്കുന്നുണ്ട്.
പെരുമ്പാമ്പിന്റെ ഈ അസാധാരണ പെരുമാറ്റം ഒരു കൂട്ടം സഫാരി വിനോദസഞ്ചാരികളാണ് ക്യാമറയിൽ പകർത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല; ഈ കാര്യം മനസ്സിലാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനുമായി ഡ്രൈവർമാരുമായും ഗൈഡുകളുമായും അടിയന്തര യോഗം സംഘടിപ്പിക്കുകയും വന്യജീവികളെ നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.
"പിലിഭിത്ത്: പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിൽ പെരുമ്പാമ്പിനെ കഴിച്ചതിന് ശേഷം കടുവയ്ക്ക് അസ്വസ്ഥത തോന്നി, ഛർദ്ദിക്കുന്നത് കണ്ടു. ശേഷം കടുവയുടെ അവസ്ഥ വഷളായി. ഛർദ്ദിച്ചതിന് ശേഷം കടുവ അസ്വസ്ഥനായി കാണപ്പെട്ടു, വീഡിയോ വൈറലായതോടെ ജീവനക്കാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു." - എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവയ്കപെട്ടത്.