
മധ്യപ്രദേശിലെ പന്ന ജില്ലയിലെ പന്ന ടൈഗർ റിസർവിലെ കാടുകളിൽ ചാറ്റൽ മഴ നനയുന്ന കടുവയുടെ അപൂർവ ദൃശ്യങ്ങൾ പങ്കുവയ്കപ്പെട്ടു(Tiger). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. മൺസൂൺ ആസ്വദിക്കുന്ന കടുവയുടെ ദൃശ്യങ്ങൾ നെറ്റിസൺസ് കൗതുകപൂർവ്വമാണ് നോക്കി കണ്ടത്.
പന്ന-ഛത്തർപൂർ റോഡിലെ പാണ്ഡവ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ദേശീയപാത-39 ലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ചാറ്റൽ മഴ നനഞ്ഞ് കാട്ടിലൂടെ നടക്കുന്ന കടുവയെ കാണാം. മനുഷ്യ സാന്നിധ്യം ഉണ്ടായിട്ടും കടുവ അലസമായി റോഡ് മുറിച്ചു കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അപ്രതീക്ഷിതമായ കാഴ്ച കണ്ട് യാത്രികർ വാഹനങ്ങൾ നിർത്താൻ പോലും നിർബന്ധിതരായി. അതിശയിപ്പിക്കുന്ന കാഴ്ച പകർത്തിയെടുക്കാനും അവർ മറന്നില്ല. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നിരവധിപേരാണ് പ്രതികരണമറിയിച്ച് രംഗത്തെത്തിയത്.