

യുഎസ് - ചൈന താരിഫ് യുദ്ധത്തിനിടയിൽ "അമേരിക്കയെ വീണ്ടും സമ്പന്നമാക്കൂ" എന്ന AI- ജനറേറ്റഡ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു(Tariff war). യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന ഒഴികെയുള്ള 75-ലധികം രാജ്യങ്ങൾക്ക് 90 ദിവസത്തെ താരിഫ് താൽക്കാലികമായി നിർത്തി വച്ചിരുന്നു. മാത്രമല്ല; ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് 125 % മായി താരിഫ് ഉയർത്തുകയും ചെയ്തിരുന്നു. ഇത് വ്യാപാര സംഘർഷങ്ങൾ രൂക്ഷമാക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് അമേരിക്കൻ ഫാക്ടറികളിൽ ജോലി ചെയ്യുന്ന ആളുകൾ "വിഷാദത്തിലോ ക്ഷീണിതരോ" ആണെന്ന സൂചന നൽകി സമൂഹ മാധ്യമങ്ങളിൽ ഒരു AI- ജനറേറ്റഡ് വീഡിയോ വൈറലാകുന്നത്. ദൃശ്യങ്ങളിൽ "Make America Strong Again" എന്ന് എഴുതിയ ഒരു ബോർഡ് ചുമരിൽ തൂങ്ങിക്കിടക്കുന്നത് കാണാം.
മാത്രമല്ല; വീഡിയോയുടെ ഒടുവിൽ Nvidia, Tesla, Nike എന്നീ മൂന്ന് വലിയ കമ്പനികളുടെ പേരുകളുള്ള മൂന്ന് ബോർഡുകൾ കാണാം. ഈ ബോർഡുകൾ നിമിഷങ്ങൾക്കുള്ളിൽ വീഴുന്നതും വീഡിയോയുടെ മുകളിൽ "Make America Rich Again" എന്ന വാചകം ഓവർലേ ചെയ്യുന്നതും വീഡിയോയിൽ കാണിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഉപയോക്താകകളിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.