
ചണ്ഡീഗഢിൽ വീടിന് മുന്നിലിരുന്ന ചവറ്റുകുട്ടകൾ മോഷ്ടിക്കുന്ന കള്ളന്മാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയി പങ്കുവയ്ക്കപ്പെട്ടു(hieves stealing garbage bin). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിലൂടെ പരാതിക്കാരനായ @APS_CHAHAL_ എന്ന ഹാൻഡ്‌ലെർ തന്നെയാണ് ദൃശ്യങ്ങൾ പങ്കിട്ടതും പോലീസിന്റെ ശ്രദ്ധ ക്ഷണിച്ചതും.
ആഗസ്റ്റ് 14 ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളിൽ മുഖംമൂടിയും ഹെൽമെറ്റും ധരിച്ച് രണ്ട് പേർ ഇരുചക്രവാഹനത്തിൽ വരുന്നത് കാണാം. അവരിൽ ഒരാൾ വീടിന്റെ ഗേറ്റ് അടച്ച് മാലിന്യകൂപ്പകൾ എടുത്തുകൊണ്ടുപോകുന്നു.
37 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇതിൽ മോഷ്ടാക്കളെ തിരിച്ചറിയത്തക്ക ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതേസമയം ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.