ഉത്തർപ്രദേശിൽ ഗാസിയാബാദിലെ അഴുക്കുചാലിന്റെ മൂടി മോഷ്ടിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | stealing drain covers

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @nedricknews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
stealing drain covers
Published on

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് അവിശ്വസനീയമായ ഒരു മോഷണത്തിന്റെ ഞെട്ടിക്കുന്നൻ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(stealing drain covers). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @nedricknews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ, രണ്ട് പേർ ഒരു അഴുക്കുചാലിന്റെ മൂടി ഉയർത്തുന്നത് കാണാം. മറ്റൊരാൾ ഇ-റിക്ഷയിൽ എത്തി. രണ്ട് മോഷ്ടാക്കളും ഇരുമ്പ് കവർ റിക്ഷയിൽ കയറ്റി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. എന്നാൽ, ഇ-റിക്ഷയുടെ നമ്പർ പ്ലേറ്റിൽ മോഷ്ടാക്കൾ ചുവപ്പ് നിറം പൂശിയതിനാൽ വാഹനത്തിന്റെ നമ്പർ ലഭ്യമായിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com