
തമിഴ്‌നാട്ടിലെ സേലത്ത് പട്ടാപകൽ ഒരു ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(Theft). മൾട്ടിബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @PttvNewsX എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ആതൂരിലെ കടായീതി പ്രദേശത്ത് രാത്രി 8.45 ഓടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
ദൃശ്യങ്ങളിൽ ഒരു ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന ഒരാൾ നില്കുന്നത് കാണാം. ജീവനക്കാരി ആഭരണങ്ങൾ കാണിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഈ സമയം കടയിൽ ജ്വല്ലറി ഉടമയും ജീവനക്കാരിയുമാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് മോഷ്ടാവ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ഒഴിച്ച് ആക്രമിച്ച് സ്വർണ്ണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ മോഷ്ടാവിനെ പിടികൂടിയതായാണ് വിവരം.