
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ മോഷണം നടത്തിയ ശേഷം നൃത്തം ചെയ്യുന്ന ഒരു കള്ളന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(dance). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ "Sky News" എന്ന ഹാൻഡ്‌ലേറാൻ ദൃശ്യങ്ങൾ പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിരിക്കുകയാണ്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ സൺബറിയിലുള്ള ഒരു സ്കൂളിൽ നിന്നും 5,000 ഡോളറിൽ കൂടുതൽ (4,29,739 രൂപ) വിലവരന്ന മൂന്ന് ലാപ്‌ടോപ്പുകളും ഒരു പ്രൊജക്ടറുമാണ് കള്ളൻ മോഷ്ടിച്ചത്. ഒരു വെള്ളി നിറത്തിലുള്ള ഹോൾഡൻ കൊമോഡോർ കാറിൽ എത്തിയ ഇയാൾ ചുവപ്പും കറുപ്പും നിറത്തിലുള്ള ഹൂഡി, ചുവപ്പ് നിറത്തിലുള്ള ഹെഡ്ബാൻഡ്, നീല കയ്യുറകൾ, കറുത്ത റണ്ണിംഗ് ഷൂസ് എന്നിവയാണ് ധരിച്ചിട്ടുള്ളത്.
കാറിൽ നിന്നിറങ്ങിയ ഇയാൾ നേരെ സ്കൂളിലേക്ക് നടന്നു. ഒരു ചെറിയ നൃത്തം അവതരിപ്പിച്ച ശേഷമാണ് അയാൾ മോഷണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രിൽ 23 ന് പുലർച്ചെ 1:10 ഓടെയാണ് മോഷണം നടന്നത്. സംഭവസ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെ ഇയാൾ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് നെറ്റിസൺസും!...