
ജാർഖണ്ഡിലെ നോമുണ്ടിയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ ശേഷം ക്ഷേത്രത്തിൽ തന്നെ കിടന്നുറങ്ങിയ കള്ളനെ കയ്യോടെ പിടികൂടി പൂജാരിയും നാട്ടുകാരനും(robbery). അമിതമായ ലഹരി ഉപയോഗം കാരണം ഇയാൾ ഉറങ്ങി പോയതാണ് വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @medineshsharma എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരാൾ ക്ഷേത്രത്തിൽ കിടന്ന് ഉറങ്ങുന്നതായി കാണാം. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ഇയാൾക്കു ചുറ്റും എംകിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പിടിക്കപ്പെട്ടത് വീർ നായക് എന്ന യുവാവാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇയാൾ തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ധാരാളം മദ്യം കഴിച്ചിരുന്നുവെന്ന് പോലീസിനു മുന്നിൽ കുറ്റ സമ്മതം നടത്തി. മദ്യം കഴിച്ചത്തിന് ശേഷം കാളി ക്ഷേത്രത്തിന് മുന്നിലുള്ള മതിൽ ചാടി കടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചതായും ഇയാൾ എണീറ്റു പറഞ്ഞു. എല്ലാം മോഷ്ടിച്ചുവെങ്കിലും ഉറങ്ങിപ്പോകുകയിരുന്നു.