
ലോകത്തിലെ ഏറ്റവും മെലിഞ്ഞ കാർ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനൊരു കാർ ഉണ്ട്(car). ഈ നീളൻ കാറിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. @dicirelu എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ നെറ്റിസൺസിനായി പോസ്റ്റ് ചെയ്തത്.
ഒരു ഇറ്റാലിയൻ വ്യക്തിയാണ് കാർ പരിഷ്‌ക്കരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹം ഫിയറ്റ് പാണ്ടയെ ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന തരത്തിൽ ഇടുങ്ങിയ ഒരു വാഹനമാക്കി മാറ്റി. എന്നാൽ കാറിന് ഇപ്പോഴും നാല് ചക്രങ്ങളുണ്ട്. പക്ഷേ അവയ്ക്കിടയിലുള്ള ദൂരം വളരെ കുറവാണ്.
രൂപമാറ്റം വരുത്തിയ ഈ കാർ തെരുവുകളിൽ ആ മനുഷ്യൻ സുഖമായി അത് ഓടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല; നിരവധി ഉപയോക്താക്കൾ ദൃശ്യങ്ങൾക്ക് താഴെ പ്രതികരണവുമായി എത്തി. അതേസമയം, "ഈ കാർ തീർച്ചയായും ബജറ്റിന് താഴെയായിരിക്കണം" എന്നാണ് നെറ്റിസൺസിന്റെ പൊതുവെയുള്ള അഭിപ്രായം.