ലോകത്തിലെ തന്നെ ഇത്തിരി കുഞ്ഞൻ പശുക്കൾ ഇന്ത്യയിൽ ആണെന്നറിയാമോ?; ഹൃദയഹാരിയായ ദൃശ്യങ്ങൾ കാണാം, വീഡിയോ | cow

മൾട്ടിബ്ലോഗിംഗ്‌ പ്ലാറ്റ് ഫോമായ എക്സിൽ 'Rainmaker1973' എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
cow
Published on

97 സെന്റിമീറ്റർ മുതൽ 107 സെന്റിമീറ്റർ വരെ മാത്രം വളരുന്ന ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളെ കണ്ടിട്ടുണ്ടോ(cow)? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്നത് ഈ കുഞ്ഞൻ പശുവിന്റെ വിശേഷങ്ങളാണ്. മൾട്ടിബ്ലോഗിംഗ്‌ പ്ലാറ്റ് ഫോമായ എക്സിൽ 'Rainmaker1973' എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഇനി പശുവിന്റെ വിശേഷങ്ങൾ അറിയാം.

പുങ്കാരുൺ എന്നാണ് ഈ പശുവിന്റെ പേര്. ഇവ ചെറിയ 'സെബുയിൻ കന്നുകാലികളുടെ' ഒരു ഇനമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളിൽ ഒന്നായ ഇവ കൂടുതലും കാണപ്പെടുന്നത് ആന്ധ്രാപ്രദേശിലെ കുന്നിൻ പ്രദേശങ്ങളിലാണ്. ഒരു ഗ്രാമം മുഴുവൻ ഈ കൊച്ചു സുന്ദരികളെ പരിപാലിക്കുന്നതിന്റെയും ലാളിക്കുന്നതിന്റെയും ഒപ്പം കളിക്കുന്നത്തിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ദൃശ്യങ്ങളിൽ ഒരു കൊച്ചു പെൺകുട്ടിയോടൊപ്പം കട്ടിലിൽ ഈ കുഞ്ഞൻ പശു കിടന്നുറങ്ങുന്നത് കാണാം. ഓമനത്തമുള്ള മുഖവും മനോഹാരിതയുമുള്ള ഈ പശുക്കളുടെ വീഡിയോ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. "പുങ്കാനൂർ, ലോകത്തിലെ ഏറ്റവും ചെറിയ പശു," എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരുന്നത്. ഈ പോസ്റ്റിന് 1K-ത്തിലധികം പ്രതികരണങ്ങൾ ലഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com