
നിരന്തരമായ പരിശ്രമത്തിലൂടെയേ ഉള്ളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാൻ കഴിയുകയുള്ളു(Rajasthan). ഒരോരുത്തരും പല കഴിവുകളുടെ ഉറവിടങ്ങളാണ്. അത് കണ്ടെത്തേണ്ടതും അത് വളർത്താൻ സമയം കണ്ടെത്തേണ്ടതും അവരവരുടെ ഉത്തരവാദിത്വമാണ്. അത്തരത്തിൽ ഒരു അതിശയിപ്പിക്കുന്ന കഴിവുകളുള്ള ഒരാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. ഒരു സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് അയാൾ വേദിയിൽ ഇത് അവതരിപ്പിച്ചതെന്നാണ് മനസിലാക്കുന്നത്.
പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച്, കറങ്ങുന്ന ഒരു ചെറിയ സ്റ്റൂളിൽ ഇരിക്കുന്ന ആ മനുഷ്യൻ, ഒരു ജഗ്ഗിൽ നിന്ന് ബദാം പാൽ മറ്റൊന്നിലേക്ക് ഒഴിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഈ ലളിതമായ പ്രവൃത്തിയ്‌ക്കൊപ്പം തന്നെ അയാൾ അതി വേഗത്തിൽ കറങ്ങുന്ന ഒരു സ്റ്റൂളിൽ ഇരുന്ന് കറങ്ങുന്നുമുണ്ട്. അതേസമയം അയാൾ ഒരു പാത്രത്തിൽ നിന്നും മറ്റൊന്നിലേക്ക് പകർത്തി ഒഴിക്കുന്ന പാൽ ഒരു തുള്ളി പോലും പുറത്തു കളയുന്നുമില്ല.
ഈ അത്ഭുതാരമായ കാഴ്ച അയാളുടെ ശ്രദ്ധകൂടുതൽ കൊണ്ട് ലഭിച്ചതാണ്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ കഴിവിനെ "കലാപരമായ ഉന്നതി" എന്നാണ് വിളിച്ചത്. മാത്രമല്ല; ദൃശ്യങ്ങൾ കലയുടെയും സൗന്ദര്യത്തിന്റെയും ആഴത്തിൽ വേരൂന്നിയ ഒരു ബോധത്തെ പ്രതിഫലിപ്പിച്ചു.
"അതിശയകരമായ പ്രകടനത്തോടെ #badhammilk തയ്യാറെടുപ്പുകൾ" എന്ന അടിക്കുറിപ്പ് നൽകി സ്റ്റാഗ്രാമിൽ മിഥു സുനിൽ എന്നയാളാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ഈ ദൃശ്യങ്ങൾ ഇതിനോടകം 2,60,000-ത്തിലധികം ലൈക്കുകൾ നേടി മുന്നേറുകയാണ്.