
മഹാരാഷ്ട്രയിലെ യവത്മാൽ തീരദേശത്ത് ശക്തമായ തിരമാലകൾക്ക് ഇടയിൽപെട്ടു പോയ വൃദ്ധന്റെ ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(elderly man swept away by waves). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Manasisplaining എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, അതി ശക്തമായ തിരമാലകളിൽപെട്ട് പോയ വൃദ്ധനെ കാണാം. ഇയാളെ സഹായിക്കാനായി ഒരു യുവാവ് അയാളുടെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ സമയത്തുണ്ടായ ശക്തമായ തിരമാലയിൽ വൃദ്ധൻ ഒലിച്ചു പോകുന്നതാണ് പിന്നീട് കാണുന്നത്. രക്ഷപെടുത്താനെത്തിയ യുവാവ് വൃദ്ധന്റെ ടീ-ഷർട്ടിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് അദ്ദേഹത്തെ തിര വലിച്ചു കൊണ്ടുപോക്കുകയായിരുന്നു.