
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും ചൊവ്വാഴ്ച പുറത്തു വന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം അത്ഭുതപ്പെടുത്തി(girl). ഇത് നെറ്റിസണ്സിനിടയിൽ വലിയ ചർച്ചയ്ക്ക് വഴി വയ്ക്കുകയും ചെയ്തു. നിരവധി പേരാണ് ദൃശ്യങ്ങൾക്ക് താഴെ പ്രതികരണവുമായി എത്തിയത്.
ദൃശ്യങ്ങളിൽ മറ്റൊരു പെൺകുട്ടിയോടൊപ്പം കാമുകനെ ഹോട്ടലിൽ വച്ച് കയ്യോടെ പിടികൂടി പെൺകുട്ടി കാമുകന്റെ നെഞ്ചിൽ കയറി ചെരിപ്പുകൊണ്ട് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അവൾ അവനെ റോഡിൽ കിടത്തി അസഭ്യം പറയുകയും നെഞ്ചിൽ ചവിട്ടുകയും മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകായും ചെയ്യുന്നുണ്ട്.
അവന്റെ ഷർട്ട് കീറിയ നിലയിലാണുള്ളത്. കാമുകന്റെ ജീൻസ് ഊരിമാറ്റി തനിക്ക് കൊടുക്കാൻ യുവതി നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. പലരും ഇതിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി നിർത്താൻ തയ്യാറായില്ല. ദൃശ്യങ്ങൾ പകർത്തുന്നത് തടയാനും പെൺകുട്ടി ശ്രമിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം സംഭവങ്ങൾ സാദാരണയാണെന്നാണ് നെറ്റിസണ്സ് അഭിപ്രായപ്പെട്ടത്.