
ഒരു കൗമാരക്കാരിയായ പെൺകുട്ടിയെ കബളിപ്പിക്കാൻ ശ്രമിച്ച തട്ടിപ്പുകാരനും അവനെ തിരിച്ചു പറ്റിച്ച പെൺകുട്ടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്(girl) . "അച്ഛന്റെ സുഹൃത്ത്" എന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ അവളെ വഞ്ചിച്ച് പണം തട്ടാൻ ശ്രമിച്ചത്.
അവൾ അയാളോട് ശാന്തമായി സംസാരിക്കുന്നു. യു.പി.ഐ യിൽ 20000 രൂപ ട്രാൻസ്ഫർ ചെയ്തതായി അയാൾ അവളെ അറിയിച്ചു. ഒപ്പം വ്യാജമായി ചമച്ച ഒരു എസ്എംഎസ് തെളിവായി കാണിക്കുകയും ചെയ്തു. എന്നാൽ സന്ദേശം വന്നത് തന്റെ ബാങ്കിൽ നിന്നല്ല, മറിച്ച് ഒരു സ്വകാര്യ നമ്പറിൽ നിന്നാണെന്ന് അവൾ പെട്ടന്ന് തിരിച്ചറിഞ്ഞു. എന്നാൽ അയാൾ 2,000 രൂപയ്ക്ക് പകരം 20,000 രൂപ അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്തതാണെന്ന് തറപ്പിച്ചു പറഞ്ഞു. 18,000 രൂപ തിരികെ അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ പെൺകുട്ടി പണം ഇതിനകം തിരികെ നൽകിയെന്ന് കാണിക്കാൻ വ്യാജ എസ്എംഎസ് എഡിറ്റ് ചെയ്ത് തട്ടിപ്പുകാരന് തിരികെ നൽകി.
"അതാ, ഞാൻ നിനക്ക് 18,000 രൂപയും അയച്ചിട്ടുണ്ട്," എന്ന് അവൾ പറഞ്ഞതോടെ ഒട്ടും പ്രതീക്ഷിക്കാതെ പിടിക്കപ്പെട്ട തട്ടിപ്പുകാരൻ തന്റെ പരാജയം സമ്മതിക്കുകയായിരുന്നു. ആ പെൺകുട്ടി തട്ടിപ്പുകാരനെ ഞെട്ടിക്കുക മാത്രമല്ല; സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം അമ്പരപ്പിക്കുകയും ചെയ്തു.