
യുകെയിലെ ബെഡ്‌ഫോർഡ് ആകാശത്തിന് മുകളിലൂടെ പറന്ന കൂറ്റൻ ഹോട്ട് എയർ ബലൂൺ കാറ്റ് നിലച്ചതോടെ അപകടകരമാം വിധം താഴേക്ക് പറന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്(hot air balloon flying dangerously). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @volcaholic1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ആകാശത്തിന് മുകളിലൂടെ ഒരു കൂറ്റൻ ഹോട്ട് എയർ ബലൂൺ താഴേക്ക് പറക്കുന്നത് കാണാം. വയറുകളിലോ വീടുകളിലോ ഇടിക്കാതെ ഭീമാകാരമായ ബലൂൺ തെരുവുകളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ബലൂൺ സുരക്ഷിതമായി താഴെ എത്തിക്കാൻ നാട്ടുകാരും ദൃക്‌സാക്ഷികളും സഹായിക്കുന്നുമുണ്ട്. ഇംഗ്ലണ്ട് പട്ടണത്തിന്റെ കിഴക്കുള്ള ബോവർ സ്ട്രീറ്റിൽ ശനിയാഴ്ച രാവിലെ 9:30 ഓടെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്.