
ഗാസിയാബാദിലെ ഒരു റസ്റ്റോറന്റിൽ വടികളും ഇരുമ്പ് ദണ്ഡുകളുമായി ഒരു കൂട്ടം ആളുകൾ സംഘർഷം സൃഷ്ടിക്കുകയും ഭക്ഷണം കഴിക്കാനെത്തിയ ജനങ്ങൾ പരിഭ്രാന്തരായി ഓടുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(restaurant). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലാണ് ദൃശ്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ വടികളും ഇരുമ്പ് ദണ്ഡുകളുമായി ഒരു കൂട്ടം ആളുകൾ അകത്തുകടക്കുന്നത് കാണാം. ഇവർ ആക്രമണം അഴിച്ചുവിട്ടതോടെ റസ്റ്റോറന്റ് സന്ദർശിച്ച കുടുംബങ്ങൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അക്രമികളിൽ ഒരാൾ ക്യാഷ് കൗണ്ടർ ആക്രമിച്ചു. തുടർന്ന് മേശകൾ നശിപ്പിച്ചു. കുറച്ചുപേർ കസേരകൾ ഉയർത്തി നിലത്ത് അടിച്ചു തകർത്തു.
പിയൂഷ് റായ് എന്ന പത്രപ്രവർത്തകനാണ് ഗാസിയാബാദിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചത്. റസ്റ്റോറന്റിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ നിന്നാണ് ഇയാൾ ദൃശ്യങ്ങൾ ശേഖരിച്ചത്. വീഡിയോ കണ്ട് നെറ്റിസൺസ് പൊതുസുരക്ഷയെ കുറിച്ച് പ്രതികരിച്ചു.