
യുപിയിലെ ബുലന്ദ്ഷഹറിലെ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ മൊബൈൽ ഫോണിൽ ക്ലാസിക്കൽ ഗാനങ്ങൾ പ്ലേ ചെയ്തുകൊണ്ട് ഒരു അധ്യാപിക തലയിൽ മസാജ് ചെയ്തു(Teacher). സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്. ഓൺലൈനിൽ എക്‌സ് ഹാൻഡ്‌ലറായ @Abhimanyu1305 ആണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരു ക്ലാസ് മുറിയിൽ കുട്ടികൾ ഇരിക്കുന്നതും അവർക്ക് മുന്നിലിരുന്ന് അദ്ധ്യാപികയായ സംഗീത മിശ്ര മൊബൈലിൽ ഗാനങ്ങൾ വച്ച് തലയിൽ മസാജ് ചെയ്യുന്നതും കാണാം.
അദ്ധ്യാപിക തലയിൽ എണ്ണ തേക്കുകയും കുട്ടികളോട് എന്തൊക്കയോ പറയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്‌ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചതായാണ് വിവരം. അധ്യാപികയ്‌ക്കെതിരെ മാതാപിതാക്കളോട് മോശമായി പെരുമാറിയതിനും വടികൊണ്ട് തല്ലിയതിനും കേസെടുത്തിട്ടുണ്ട്.