

തെലങ്കാനയിലെ ഒരു സ്കൂളിൽ, വിദ്യാർത്ഥികളോടൊപ്പം ഒരു ജനപ്രിയ തെലുങ്ക് നാടോടി ഗാനത്തിന് അനുയോജ്യമായ രീതിയിൽ നൃത്തം ചെയ്യുന്ന ഒരു അധ്യാപികയുടെ ഹൃദയഹാരിയായ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(Teacher dance with students). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @kavithareddy_dayapally എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, അധ്യാപിക തന്റെ വിദ്യാർത്ഥികളുമായി ഓരോ ചുവടും കൃത്യമായി വയ്ക്കുന്നത് കാണാം. അവരുടെ ഭംഗിയുള്ള നീക്കങ്ങളും ഊർജ്ജസ്വലമായ പങ്കാളിത്തവും കുട്ടികളുടെ ആവേശം എടുത്തുകാണിക്കുന്നുണ്ട്.
അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോടെ ക്ലാസ് മുറിക്കപ്പുറം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഉദാഹരണമാണ് ഇതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.