ജപ്പാനിൽ കടൽ തിളച്ചു മറിഞ്ഞു, സുനാമി ആഞ്ഞു വീശി; തത്സുകിയുടെ പ്രവചനം എ.ഐ ആവിഷ്കരിച്ചു... വീഡിയോ | Riyo Tatsuki

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @iddaamarket എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
Riyo Tatsuki
Published on

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ ഉറ്റു നോക്കിയിരുന്ന റിയോ തത്സുകി പ്രവചിച്ച ദിവസം ഇന്നായിരുന്നു(Riyo Tatsuki). ഇന്ന് പുലർച്ചെ 4 മണികഴിഞ്ഞ് 18 മിനിറ്റിൽ ജപ്പാനിലെ കടൽ തിളച്ചു മറിയുമെന്നും സുനാമി ഉണ്ടാകുമെന്നും വലിയൊരു ദുരന്തമാണ് ലോകം കാത്തിരിക്കുന്നതെന്നുമാണ് "ജപ്പാന്റെ ബാബ വാംഗ" എന്നറിയപ്പെടുന്ന മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകി പ്രവചിച്ചിരുന്നത്. എന്നാൽ തത്സുകിയുടെ പ്രവചനം തെറ്റി പോയി.

അതേസമയം തത്സുകി പ്രവചിച്ച ജപ്പാൻ ദുരന്തത്തിന്റെ എ.ഐ ദൃശങ്ങൾ പുറത്തു വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @iddaamarket എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ദൃശ്യങ്ങളിൽ ജപ്പാനെ വിഴുങ്ങുന്ന തിരമാലകളെയും അതിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ജനങ്ങളെയും കാണാം.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് വേഗത്തിൽ പങ്കിടാൻ തുടങ്ങി. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും തത്സുകിയുടെ പ്രവചനം ഫലം കണ്ടില്ല. 2021 ലെ "ദി ഫ്യൂച്ചർ ഐ സോ" എന്ന പുസ്തകത്തിലൂടെയാണ് തത്സുകി പ്രവചനം നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com