
തമിഴ്‌നാട്ടിലെ കല്ലണൈ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിട്ട സമയത്തെ കൗതുകകരമായ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവയ്കപെട്ടു(Kaveri River). ഹൃദയ സ്പർശിയായ ഈ ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Ananth_IRAS എന്ന ഹാൻഡിലാണ് പങ്കുവച്ചത്. ദൃശ്യങ്ങളെ ഇരുകയ്യും നീട്ടിയാണ് നെറ്റിസൺസ് സ്വീകരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാവേരി ഡെൽറ്റ മേഖലയിലെ ജലസേചനത്തിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടത്. ദൃശ്യങ്ങളിൽ കല്ലണൈ അണക്കെട്ട് തുറന്നുവിട്ടപ്പോൾ തമിഴ്‌നാട് നിവാസികൾ കാവേരി നദിയിലെ ഒഴുകുന്ന വെള്ളത്തെ പൂക്കളും പ്രാർത്ഥനകളും കൊണ്ട് സ്വീകരിക്കുന്നത് കാണാം.
വരണ്ടുണങ്ങി ജലാംശം തീരെ ഇല്ലാതിരുന്ന നദിയിലേക്ക് മണ്ണിനെ നനച്ചു കൊണ്ട് വെള്ളം ഒഴുകി വരുന്നുണ്ട്. ഈ സമയം ഒരുകൂട്ടം നാട്ടുകാർ നിലത്ത് വഴിപാടുകൾ അർപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം നിരവധി ആളുകൾ ഈ മനോഹര ദൃശ്യങ്ങൾ പകർത്തി എടുക്കുന്നുമുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെ നമ്മുടെ മഹത്തായ നാഗരിക സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളെ ഈ ദൃശ്യങ്ങൾ ഓർമ്മപ്പെടുതിന്നതായി നെറ്റിസൺസ് അഭിപ്രായപ്പെട്ടു.