
ആകാശക്കാഴ്ച്ചകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിലേറെപ്പേരും. അത്തരത്തിലുള്ളവർ കാത്തിരുന്ന ഒരു പ്രതിഭാസമായിരുന്നു സൂപ്പർമൂൺ ബ്ലൂ മൂൺ. ഈ പ്രതിഭാസം ഇന്ത്യയിലും ദൃശ്യമായി.
സൂപ്പർമൂൺ എന്നറിയപ്പെടുന്നത് ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന അവസരത്തിലെ പൂർണ്ണചന്ദ്രനെയാണ്. ബ്ലൂ മൂൺ എന്നറിയപ്പടുന്നത് നാല് പൂര്‍ണ ചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനെയാണ്.
ഇത് ഈ വര്‍ഷത്തെ മൂന്നാമത്തെ പൂർണ്ണചന്ദ്രനാണ്. ഈ പ്രതിഭാസത്തെ സൂപ്പർമൂൺ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത് രണ്ടു ചാന്ദ്ര ദൃശ്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ്. ഇന്നലെ രാത്രി മുതലാണ് ഇന്ത്യയിൽ ഈ അത്യപൂർവ്വമായ പ്രതിഭാസം ദൃശ്യമായത്. ഇത് 3 ദിവസം തുടരും.
നാസ പറയുന്നത് ബ്ലൂ മൂൺ രണ്ടോ മൂന്നോ വർഷത്തിലൊരിക്കലാണ് ദൃശ്യമാകുന്നത് എന്നാണ്. ഇത് 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും ദൃശ്യമായിരുന്നു.
അതേസമയം, കേരളത്തിലും പലയിടങ്ങളിൽ ബ്ലൂ മൂൺ ദൃശ്യമായി. ഇന്ന് പുലർച്ചെയായിരുന്നു ഇത്. മേഘാവൃതമായ ഇടങ്ങളിൽ ഇത് കാണാൻ സാധിച്ചിരുന്നില്ല.
സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) ആണ് ഈ വർഷത്തെ അടുത്ത മൂന്ന് സൂപ്പർമൂണുകൾ. എന്നാൽ, ഈ വർഷം ഇനി 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' പ്രതിഭാസം ഉണ്ടാകില്ല.