
ഇന്ന് വളരെ അത്യപൂർവ്വമായ ഒരു പ്രതിഭാസം നടക്കുന്ന ദിവസമാണ്. 'സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍' എന്ന പ്രതിഭാസമാണത്. ശാസ്ത്രലോകം കാത്തിരിക്കുന്ന ഈ വിസ്മയക്കാഴ്ച്ച അടുത്ത മൂന്ന് ദിവസം തുടരും.
സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) ഈ വര്‍ഷത്തെ അടുത്ത മൂന്ന് സൂപ്പര്‍മൂണുകള്‍ കാണാവുന്നതാണ്. ഇന്ത്യൻ സമയം രാത്രി 11.56 മുതലാണ് സൂപ്പർമൂൺ കണ്ടുതുടങ്ങുക. ബ്ലൂമൂൺ ഓഗസ്റ്റ് 20 പുലര്‍ച്ചെ വരെ ഇന്ത്യയിൽ ദൃശ്യമാകും.
ചന്ദ്രൻ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിന് സൂപ്പർമൂൺ എന്ന് നാമകരണം ചെയ്തത് ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ ആണ്. 1979ലായിരുന്നു ഇത്. സൂപ്പർമൂൺ ദിനത്തിൽ ചന്ദ്രന് 30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവും ഉണ്ടാകും.
രണ്ട് തരത്തിലുള്ള ബ്ലൂമൂണുകളാണ് ഉള്ളത്. നീല നിറവുമായി ഇതിന് ഒരു ബന്ധവും ഇല്ലെന്നതാണ് വാസ്തവം. ബ്ലൂമൂൺ എന്ന് വിളിക്കുന്നത് 4 ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ്. ഓഗസ്റ്റ് 19ന് ദൃശ്യമാവുക ഇത്തരത്തിലുള്ള ബ്ലൂമൂൺ ആണ്. ആദ്യ ബ്ലൂമൂൺ രേഖപ്പെടുത്തിയത് 1528ലാണ്.