
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് സുനിതാ വില്യംസും, ബുച്ച് വില്‍മോറും. ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ഇക്കാര്യം അറിയിച്ചത് നാസയാണ്.(Sunita Williams to take part in Earth-to-space call today)
വാർത്താ സമ്മേളനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത് ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെൻററിൻ്റെ ന്യൂസ് റൂമിലാണ്. ഇത് നാസ, നാസ ആപ്പ്, നാസയുടെ വെബ്‌സൈറ്റ് എന്നിവയില്‍ തത്സമയ സംപ്രേക്ഷണം നടത്തുന്നതായിരിക്കും.
വാർത്താ സമ്മേളനം ഇന്ത്യൻ സമയം 11.45നായിരിക്കും.
ഇരുവരും തങ്ങളുടെ അനുഭവങ്ങളും, ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കിടുമെന്നാണ് വിവരം. വാർത്താ സമ്മേളനം നടത്താൻ നാസ തീരുമാനിച്ചത് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തിരികെയെത്തിയതിന് പിന്നാലെയാണ്.