
ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിനിടെ ഗർഭിണിയായ അധ്യാപികയെ സുരക്ഷിതമായി വഹിച്ചുകൊണ്ട് പോകുന്ന കോളേജ് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(pregnant teacher). ഹൃദയഹാരിയായ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിദ്യാർത്ഥികളെ പ്രശംസിച്ച് നെറ്റിസൺസ് രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @TARUNspeakss എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ജൂലൈ 2 നാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത് എന്നാണ് കരുതുന്നത്. ഹിമാചൽ പ്രദേശിൽ ആ ദിവസങ്ങളിൽ ശക്തമായ മേഘവിസ്ഫോടനമാണ് ഉണ്ടായത്. ദൃശ്യങ്ങളിൽ, കോളേജ് വിദ്യാർത്ഥികൾ അവരുടെ ഗർഭിണിയായ പ്രൊഫസറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നത് കാണാം.
11 കിലോമീറ്ററാണ് വിദ്യാർത്ഥികൾ തങ്ങളുടെ ഗർഭിണിയായ അധ്യാപികയെ ചുമന്ന് നടന്നത്. ഗർഭിണിയായ സ്ത്രീക്ക് സുഖമായി ഇരിക്കാൻ രൂപകൽപ്പന ചെയ്ത താൽക്കാലിക മര പാലകയാണ് അതിനായി അവർ ഉപയോഗിച്ചത്. ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് പ്രതികരണവുമായി രംഗത്തെത്തി.