
ജമ്മുവിലുടനീളം നാശം വിതച്ചുകൊണ്ടിരിക്കുന്ന കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തലയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നും നീന്തി രക്ഷപെടുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പുറത്ത്(Students escapes from floods). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @storm_wire എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഗവൺമെന്റ് ഗാന്ധി മെമ്മോറിയൽ സയൻസ് കോളേജിന്റെയും ക്ലസ്റ്റർ യൂണിവേഴ്സിറ്റിയുടെയും പരിസരം നീന്തൽക്കുളം പോലെയായാത് കാണാം. ഇതോടെ വിദ്യാർത്ഥികളും ജീവനക്കാരും മുട്ടോളം വെള്ളത്തിലൂടെ നീന്തി രക്ഷപെടേണ്ട അവസ്ഥയുണ്ടായി.
വിദ്യാർത്ഥികൾ തലയിൽ ബാഗുകൾ ചുമന്നാണ് നടക്കുന്നത്. അതേസമയം വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ, ക്ലാസ് മുറികൾ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായതായാണ് വിവരം.