
ബീഹാറിൽ വിദ്യാർത്ഥി അടച്ചിട്ട ക്ലാസ് മുറിയിൽ കുടുങ്ങി പോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Student trapped). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സൽ @BIHAR39 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന ഈ ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു.
ബിഹാറിലെ കതിഹാറിലെ പ്രൈമറി സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പതിവ് പോലെ വൈകുന്നേരം 4 മണിക്ക് സ്കൂൾ അടച്ചു. എല്ലാ കുട്ടികളും, അധ്യാപകരും, ജീവനക്കാരും, സ്കൂളിലെ പ്രിൻസിപ്പലും സ്കൂളിന്റെ എല്ലാ ഗേറ്റുകളും പൂട്ടി പോയി.
എന്നാൽ ഇതൊന്നുമറിയാതെ ഗൗരവ് തന്റെ ക്ലാസ് മുറിയിൽ ഉറങ്ങുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി ഉണർന്ന ഉടനെ ക്ലാസ് മുറിയുടെ വാതിൽ പൂട്ടിയിരിക്കുന്നതായി കണ്ടു. ജനാലയിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് അതിൽ കുടുങ്ങി. ഒരു മണിക്കൂറോളം കുട്ടി അവിടെ കുടുങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗ്രാമവാസികളും നാട്ടുകാരും ചേർന്ന് നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ രക്ഷപ്പെടുത്തി.