
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സ്കൂളിൽ സീലിംഗ് പ്ലാസ്റ്റർ ഇളകി വീണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(ceiling plaster falls). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @SachinGuptaUP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ബാലപാർ ഗ്രാമത്തിലെ കോമ്പോസിറ്റ് സ്കൂളിലാണ് നടന്നത്. സ്കൂളിന്റെ പ്ലാസ്റ്റർ ഇളകി വീണ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കുട്ടിക്ക് ബോധം നഷ്ടപെട്ടതായാണ് വിവരം.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ജീവനക്കാരും അധ്യാപകരും ചേർന്ന് അടുത്തുള്ള മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതോടെ നെറ്റിസൺസ് സ്കൂലുകളിലുള്ള കുട്ടികളുടെ സുരക്ഷയെ ചോദ്യം ചെയ്തു.