
നേപ്പാളിലെ തെരുവുകളിൽ ഒരു കൂട്ടം പെൺകുട്ടികൾ പരസ്പരം രൂക്ഷമായി പോരടിക്കുന്നത് കാണിക്കുന്ന ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു(Street fight). നേപ്പാളിലെ തിരക്കേറിയ ഒരു തെരുവിലാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ ആരംഭിക്കുന്നത് ഒരു കൂട്ടം പെൺകുട്ടികൾ വഴക്കിടുന്നതിൽ നിന്നാണ്. ശേഷം ചൂടേറിയ വാദപ്രതിവാദത്തിൽ അവർ ഏർപ്പെടുന്നു. ഇരുവരും പരസ്പരം ചവിട്ടാൻ ശ്രമിക്കുന്നുണ്ട്.
തുടർന്ന് വഴക്ക് മൂർച്ഛിക്കുന്നതോടെ പെൺകുട്ടികൾ പരസ്പരം ശാരീരികമായി ആക്രമിച്ചു തുടങ്ങുന്നു. പിന്നീട് ദൃശ്യങ്ങളിൽ കാണുന്നത് പെൺകുട്ടികളിൽ ഒരാൾ മറ്റേയാളെ റോഡരികിലെ അഴുക്കുചാലിലേക്ക് പൂർണമായും തള്ളി വീഴ്ത്തുന്നതാണ്. ഇതോടെ ചുറ്റും കണ്ട് നിന്നവരിൽ പലരും ചിരിക്കാൻ ഇടയാക്കുന്നു. എന്നാലും ഒടുവിൽ രണ്ട് പേർ ചേർന്ന് അവളെ പുറത്തെടുക്കാൻ സഹായിക്കുന്നുണ്ട്.
X-ൽ 'ഘർ കെ കലേഷ്' എന്ന ഹാൻഡിൽ പങ്കുവെച്ച 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ "നേപ്പാളി പെൺകുട്ടികളുടെ തെരുവിലെ കലേഷ്" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്.