
ഒരു കുഞ്ഞൻ അണ്ണാൻ പൂച്ചകളെ അതിശയകരമാം വിധം ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Squirrel chases cats). സോഷ്യൽ മീഡിയാ ഹാൻഡിലായ ഇൻസ്റ്റാഗ്രാമിൽ @jeff_jayne എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു വീടിന്റെ പ്രധാന ഹാളിൽ മൂന്ന് വളർത്തു പൂച്ചകൾ ഇരിക്കുന്നത് കാണാം. ഈ സമയത്താണ് ഒരു കുഞ്ഞൻ അണ്ണാൻ അബദ്ധത്തിൽ വീട്ടിൽ കയറിയത്. തുടർന്ന് അണ്ണാൻ ഈ പൂച്ചകളുടെ അടുത്തേക്ക് ഓടി വരുന്നതാണ് കാണാൻ കഴിയുന്നത്.
എന്നാൽ, അണ്ണാനെ കണ്ടതോടെ പൂച്ചകൾ ഭയന്ന് വിറച്ചു. പൂച്ചകൾക്ക് പിന്നാലെ അണ്ണാൻ ഓടാൻ തുടങ്ങിയതോടെ സ്ഥിതി മാറി. മൂന്ന് പൂച്ചകളും ഹാളിൽ തലങ്ങും വിലങ്ങും ഓടി. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയ ഒന്നാകെ ചിരി കൊണ്ടു നിറഞ്ഞു.