
തെലങ്കാനയിലെ കരിംനഗറിൽ അമിതവേഗതയിൽ വന്ന കാർ റോഡരികിലെ റെയിലിംഗിൽ ഇടിച്ച് അപകടമുണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു(car crashes into railing). മൾട്ടി മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @jsuryareddy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 16 ചൊവ്വാഴ്ച വൈകുന്നേരം 6:00 മണിയോടെയാണ് ഉണ്ടായത്. പുറത്തു വന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ, അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ടമായി റെയിലിംഗിൽ ഇടിച്ച് തെറിക്കുന്നത് കാണാം.
ഇടിയുടെ ആഘാതത്തിൽ റെയിലിംഗ് തകർന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അതേസമയം അപകടത്തിൽ വാഹനത്തിന് ഉള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടുവെന്നാണ് വിവരം.