
തമിഴ്നാട്ടിലെ കടലൂരിൽ ബൈക്ക് യാത്രികനെ ബസ് ഇടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോക്കറിൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(accident in tamilnadu). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ashkarna എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു ബൈക്ക് യാത്രികൻ ഇടുങ്ങിയ റോഡിൽ അതിവേഗതയിൽ വരുന്ന ബസ് ശ്രദ്ധിക്കാതെ യു-ടേൺ എടുക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ അടുത്ത നിമിഷം അദ്ദേഹത്തെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മാത്രമല്ല; നിയന്ത്രണം നഷ്ടമായ ബസ് ഒരു കാൽനടയാത്രക്കാരനെയും ഇടിച്ചുതെറിപ്പിക്കുന്നുണ്ട്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.
അതേസമയം അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് ഓൺലൈനിൽ ഇപ്പോൾ വ്യാപകമായി പങ്കിട്ടു കൊണ്ടിരിക്കുന്നത്.