
ഹരിയാനയിലെ കൈതലിലെ പ്രത്യേക കോടതി പോലീസ് ഉദ്യോഗസ്ഥൻ ഒരു മണിക്കൂർ തടവ് ശിക്ഷ നൽകിയതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(Special court sentences police officer). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Ziarizvilive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
2021-ലെ ഒരു കൊലപാതകക്കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് സംഭവം നടന്നത്. കേസിന്റ വിചാരണ വേളകളിൽ ആവർത്തിച്ച് ഹാജരാകാതിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
കോടതിയുടെ നിർദ്ദേശപ്രകാരം, പോലീസ് ഇൻസ്പെക്ടറെ കോടതി പരിസരത്ത് തടവുകാർക്കായി നിർമ്മിച്ച ബാറുകൾക്ക് പിന്നിൽ രാവിലെ 10:30 മുതൽ 11:30 വരെ യൂണിഫോമിൽ നിന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തു വണ്ണയിട്ടുള്ളത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ നെറ്റിസൺസ് ഉത്തരവിനെതിരെ വിമർശനം ഉന്നയിച്ചു.