
ഉത്തർപ്രദേശിലെ ബർസാനയിൽ ശ്രീ ലാഡ്‌ലി ജി മന്ദിറിൽ പാമ്പ് കയറിയതിനെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(Snake). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @DJ_Mech1007 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഏകദേശം നാലോ അഞ്ചോ അടി നീളമുള്ള ഒരു പാമ്പ് ശ്രീ ലാഡ്‌ലി ജി മന്ദിറിനുള്ളിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കാണാം. ഇത് കണ്ട ഒരു വൃദ്ധൻ ഒരു നീണ്ട വടി ഉപയോഗിച്ച് പാമ്പിനെ ദൂരേക്ക് തള്ളി മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. മന്ദിറിനുള്ളിൽ ആ സമയം ധാരാളം ഭക്തർ നിൽക്കുന്നുണ്ട്. അവരുടെയൊക്കെ സുരക്ഷയെ മാനിച്ചാണ് വൃദ്ധൻ പാമ്പൻ ദൂരേക്ക് തള്ളി നീക്കിയത്. വൃദ്ധന്റെ ഈ പ്രവർത്തിക്കു സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിച്ചു.