
പാമ്പുകളുടെ ദൃശ്യങ്ങൾ എപ്പോഴും നെറ്റിസണ്സിനിടയിൽ ചർച്ചയാകാറുണ്ട്(Snake bite). അടുത്തിടെ ഒരു പെരുമ്പാമ്പ് സെൽഫി എടുക്കാൻ വന്ന യുവാവിനെ കടിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. യുട്യൂബിൽ പങ്കിട്ട ഈ ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയാണ്
ദൃശ്യങ്ങളിൽ ഒരു പാമ്പാട്ടി പെരുമ്പാമ്പിനെയും പിടിച്ചു നില്കുന്നത് കാണാം. ഇയാൾക്കൊപ്പം കുറച്ചുപേർ പാമ്പിനെ കാണാനായി നില്കുന്നുണ്ട്. ഇതിനിടയിലാണ് സംഭവം നടക്കുന്നത്.
വളരെ വേഗത്തിൽ ഒരാൾ പെരുമ്പാമ്പിനൊപ്പം സെൽഫി എടുക്കാൻ വന്നു നില്കുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം പെരുമ്പാമ്പ് യുവാവിന്റെ വലതു ഭാഗത്തെ തോളിൽ പിടിത്തമിടുന്നു. ഇത് കണ്ടുനിന്നവരെയും പാമ്പാട്ടിയെയും ഞെട്ടിച്ചു. ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ യുവാവിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് നെറ്റിസൺസ് ആശങ്ക പ്രകടിപ്പിച്ചു.