
ജന്മദിനം കേക്ക് മുറിച്ച് മാത്രം ആഘോഷിക്കുന്ന ഒരാളാണോ നിങ്ങൾ(birthday)? അങ്ങനെയാണെങ്കിൽ ഇതൊന്ന് കണ്ടോളൂ... അല്പം വ്യത്യസ്തമായി തന്റെ 80- മത്തെ പിറന്നാൾ ആഘോഷിച്ച ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
ദൃശ്യങ്ങളിൽ, ഡോ. ശ്രദ്ധ ചൗഹാൻ, സ്കൈഡൈവ് നടത്തി തന്റെ 80- മത്തെ പിറന്നാൾ ആഘോഷിക്കുന്നതാണ് കാണാനാവുക. ഇതോടെ സ്കൈഡൈവ് നടത്തി ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയായി അവർ മാറി. 10,000 അടി ഉയരത്തിൽ നിന്നാണ് അവർ സ്കൈഡൈവ് ആരംഭിച്ചത്.
ഹരിയാനയിലെ നാർനോൾ എയർസ്ട്രിപ്പിൽ സ്ഥിതി ചെയ്യുന്ന സ്കൈഹൈ ഇന്ത്യയിൽ വെച്ചാണ് ഡോ. ചൗഹാൻ ഈ ധീരമായ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ഏക സർട്ടിഫൈഡ് സിവിലിയൻ ഡ്രോപ്പ് സോൺ ആണിത്. തന്റെ മകനും ഇന്ത്യൻ സൈന്യത്തിലെ ഓഫീസർമാരിൽ ഒരാളും വിരമിച്ച ബ്രിഗേഡിയറുമായ സൗരഭ് സിംഗ് ശെഖാവത്താണ് ഡോ. ചൗഹാനൊപ്പം സ്കൈഡൈവിന് ഒപ്പമുണ്ടായിരുന്നത്. ഡൈവിങ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം ചൗഹാന് ആശംസകൾ അറിയിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.