
ബംഗ്ലാദേശിലെ ഒരു കടയിൽ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയുടമയുടെ ദീശയിൽ പിടിച്ചു വലിച്ച് ആക്രമണം നടത്തുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Shopkeeper). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @DrXiakhan എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ബംഗ്ലാദേശിലെ ഗിയോർ പ്രദേശത്തെ കമ്പ്യൂട്ടർ സെന്ററിലാണ് സംഭവം നടന്നത്. കടയുടമയായ അലി അസം മാണിക്കാണ് ആക്രമണത്തിന് ഇരയായത്. ദൃശ്യങ്ങളിൽ വെള്ള കുർത്തയും തൊപ്പിയും ധരിച്ച മണിക് ജോലിയിൽ വ്യാപൃതനായിരിക്കുന്നത് കാണാം. അയാളുടെ മുന്നിൽ ഓഫീസ് സാമഗ്രികളും കമ്പ്യൂട്ടർ വസ്തുക്കളും ഉൾപ്പെടെ പലതും മേശപ്പുറത്ത് ഇരിക്കുന്നത് വ്യക്തമായി കാണാം. ഈ സമയം നാസിം ഭൂയാൻ എന്ന അക്രമി കടന്ന് വന്ന് മണിക്കിനെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉളളത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. നാസിക് കടയിൽ നിത്യ സന്ദർശകനായിരുന്നു. എന്നാൽ പലപ്പോഴും സേവനങ്ങൾ ഉപയോഗിച്ച ശേഷം പണം നൽകാതെ പോകാറുണ്ടായിരുന്നു. അടുത്തിടെ, കുടിശ്ശിക തീർക്കാനും ബിൽ അടയ്ക്കാനും മാണിക് ആവശ്യപ്പെട്ടപ്പോൾ നാസിം അക്രമാസക്തമായി പെരുമാറുകയായിരുന്നു. ആക്രമണത്തിനിടയിൽ ഏകദേശം 10,465 രൂപ വിലവരുന്ന ഒരു മോണിറ്റർ നാസിം നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഗിയോർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.