
രാജസ്ഥാനിലെ കോട്ടയിൽ ഒരു കടയുടമയോട് ക്രൂരമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലാകുന്നു(police). ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസിനിടയിൽ ശക്തമായ പ്രതിഷേധവും ചർച്ചയും ഉടലെടുത്തു. ദൃശ്യങ്ങൾക്കാസ്പദമായ സംഭവം മെയ് 29 നാണ് നടന്നത്.
ദൃശ്യങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കടയുടമയെ നടുറോഡിലിട്ട് അടിക്കുന്നത് കാണാം. കടയുടമയെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പുഷ്പേന്ദ്ര ബൻസിവാൾ ആണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബൻസിവാളും മറ്റ് പോലീസ് ഉദ്യോഗസ്ഥരും റിസ്വാനെ കോളറിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നു. തുടർന്ന് റിസ്വാനോട് പോലീസ് ജീപ്പിൽ കയറാൻ ആവശ്യപ്പെടുന്നു. എന്നാൽ റിസ്വാൻ അത് നിഷേധിക്കുന്നു. ഇതോടെ ഉദ്യഗസ്ഥർ റിസ്വാനെ മർദിക്കുന്നു. അതിന്റെ ഫലമായി അയാൾ റോഡിൽ കുഴഞ്ഞു വീഴുകയും ബോധരഹിതനാകുകയും ചെയ്യുന്നു.
കടയുടെ മുന്നിൽ നിർത്തിയിരുന്ന ഒരു ബൈക്ക് നീക്കാൻ എസ്എച്ച്ഒ ബൻസിവാൾ ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് ഹാൻഡിൽ ലോക്ക് ചെയ്തിരുന്നതിനാൽ നീക്കാൻ കഴിഞ്ഞില്ല. ഇതോടെ എസ്എച്ച്ഒ കോപാകുലനായി റിസ്വാനെ പൊതുജന മധ്യത്തിലിട്ട് ഉപദ്രവിക്കുകയായിരുന്നു. അടിയുടെ ശക്തി വളരെ കൂടുതലായതിനാൽ റിസ്‌വാൻ കുഴഞ്ഞുവീണതായാണ് റിപ്പോർട്ട്.