കാൺപൂർ-വാരണാസി ഹൈവേയിൽ താർ കാർ അപകടത്തിൽപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Thar car getting into an accident

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്സിൽ @nareshsinh_007 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Thar car getting into an accident
Published on

കാൺപൂർ-വാരണാസി ദേശീയ പാതയിൽ, അതിവേഗത്തിൽ വന്ന ഒരു താർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടാകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Thar car getting into an accident). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്സിൽ @nareshsinh_007 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ബുധനാഴ്ച നവാബ്ഗഞ്ച് പ്രദേശത്തെ ശ്രിംഗ്‌വേർപൂരിന് സമീപമാണ് നടന്നത്. ദൃശ്യങ്ങളിൽ, താർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം പലതവണ മറിയുന്നത് കാണാം. ഭാഗ്യവശാൽ, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, റോഡരികിലെ ഒരു കടയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സമീപത്തുള്ള സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്. ഇതാണ് പുറത്തു വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com