ഉത്തർപ്രദേശിൽ മരുമകൾ അമ്മായിയമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | daughter-in-law brutally beating mother-in-law in

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @pratik_khare_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
daughter-in-law
Published on

യുപിയിലെ ഇറ്റാവയിൽ മരുമകൾ അമ്മായിയമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(daughter-in-law brutally beating mother-in-law). സ്ത്രീധന തർക്കമാണ് മർദ്ദനത്തിന് അടിസ്ഥാനമെന്നാണ് വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @pratik_khare_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, മരുമകൾ അമ്മായിയമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. അവൾ അവരെ തറയിൽ വലിച്ചിഴയ്ക്കുന്നു. അവരുടെ മുടിയിൽ പിടിച്ചു വലിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നു.

സമീപത്തു നിൽക്കുന്ന കുട്ടി കരയുകയും ഇരുവരും വഴക്ക് നിർത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ പോലീസ് മരുമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്താതായാണ് വിവരം. എന്നാൽ, മരുമകൾ തന്റെ അമ്മായിയമ്മയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി നേരത്തെ കേസ് കൊടുത്തതായാണ് വിവരം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com