മധ്യപ്രദേശിൽ ഗർബ നൃത്ത പരിശീലനത്തിനിടെ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു, വീഡിയോ | young woman being kidnapped

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @PRIYESHJAIN08 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
young  woman being kidnapped
Published on

മധ്യപ്രദേശിലെ മന്ദ്‌സൗറിയിൽ ഗാർബ പരിശീലിക്കുന്ന സ്ത്രീയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(young woman being kidnapped). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @PRIYESHJAIN08 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, ഗാർബ പരിശീലിക്കുന്ന സ്ത്രീയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകുന്നത് കാണാം. 4 പുരുഷന്മാരും 2 സ്ത്രീകളും ചേർന്നാണ് സ്ത്രീകയെ ബലമായി വാഹനത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. കടത്തികൊണ്ടു പോകലിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും 6 പ്രതികളെയും പിടികൂടിയതായാണ് വിവരം. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസണ്സിനിടയിൽ ആശങ്ക പരന്നു.

Related Stories

No stories found.
Times Kerala
timeskerala.com