
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്(train being swept away in flood). ഈ സാഹചര്യത്തിൽ പുറത്തു വന്ന ദൃശ്യങ്ങളിൽ, വെള്ളപ്പൊക്കത്തിൽ ട്രെയിൻ ഒഴുകിപ്പോകുന്നത് കാണാം. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @trainwalebhaiya എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
"അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി AI-നിർമ്മിത ട്രെയിൻ അപകട വീഡിയോകൾ കണ്ടു. പിന്നിലുള്ള ആളുകൾ ആരാണ്, അവരുടെ ഉദ്ദേശ്യങ്ങൾ എന്തൊക്കെയാണ്? @RailMinIndia @AshwiniVaishnaw ദയവായി ശ്രദ്ധിക്കുക." - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടത്.
എന്നാൽ ഇത് AI- ജനറേറ്റഡ് വീഡിയോയാണെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ദൃശ്യങ്ങൾ, പട്നയിൽ നിന്നുള്ളതാണെന്നും ഗംഗാ നദിയിലാണ് ട്രെയിൻ ഒഴുകിപ്പോകുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.