
ഉത്തർപ്രദേശിലെ ഹാപൂരിൽ അമിതവേഗതയിൽ വന്ന ഒരു സ്പോർട്സ് ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടമുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(sports bike crashing into another bike). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Sharma39Harish എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ അമിതവേഗതയിൽ വന്ന ഒരു സ്പോർട്സ് ബൈക്ക് എതിർദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു ബൈക്കിൽ ഇടിക്കുന്നത് കാണാം.
കൂട്ടിയിടിയുടെ ആഘാതത്തിൽ സ്പോർട്സ് ബൈക്കിന്റെ റൈഡർ തെറിച്ചുവീണു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ സംഭവം പതിഞ്ഞിരുന്നു. അതേസമയം സ്‌പോർട്‌സ് ബൈക്ക് ഓടിച്ചിരുന്നയാൾ ഉൾപ്പെടെ 3 പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം