
മുംബൈയിലെ കോസ്റ്റൽ റോഡിൽ അമിതവേഗതയിൽ വന്ന ലംബോർഗിനി കാർ ഡിവൈഡറിൽ ഇടിച്ചു കയറിയതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്കപെട്ടു(speeding Lamborghini hitting divider). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @gautamsinghania99 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഞായറാഴ്ച രാവിലെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. വാഹനം സൗത്ത് മുംബൈയിലെ കൊളാബയിലേക്ക് പോകുംവഴിയാണ് അപകടം നടന്നത്. നേപിയൻ സീ റോഡിൽ താമസിക്കുന്ന അതിഷ് ഷാ(56) ആണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഇയാൾ പകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടതായാണ് വിവരം. അപകടത്തെ തുടർന്ന് വാഹനത്തിന്റെ മുൻ പിൻ ഭാഗങ്ങൾ തകർന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, അമിതവേഗത്തിൽ വാഹനമോടിച്ചതിന് ഷായ്‌ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.