
ഉത്തർപ്രദേശിലെ ബറേലിയിൽ അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിട്ടു(autorickshaw hitting a lorry). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്സിൽ @BitvUttara59630 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന ഒരു ഓട്ടോറിക്ഷ ലോറിയിൽ ഇടിക്കുന്നത് കാണാം. കൂട്ടിയിടിയുടെ ആഘാതം വലുതായതിനാൽ ഓട്ടോയ്ക്കുള്ളിൽ ഇരുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. അതേസമയം ഓട്ടോറിക്ഷയുടെ ഡ്രൈവർ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.