
മധ്യപ്രദേശിൽ സാഫ് ഫസ്റ്റ് ബറ്റാലിയനിൽ നിയമിതനായ ഒരു നാവികസേനാ കോൺസ്റ്റബിളിന് പാമ്പ് കടിയേൽക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നെറ്റിസൺസിനിടയിൽ ചർച്ചയായി(snake biting a Navy constable). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @ndtvindia എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ശനിയാഴ്ച സദർ ബസാറിൽ രാത്രി 10 മണിയോടെയാണ് നടന്നത്. പാമ്പു കടിയേറ്റത്, കോൺസ്റ്റബിൾ സന്തോഷ് ചൗധരിയ്ക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ, പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോൺസ്റ്റബിളിന്റെ വലതു കൈവിരലിൽ പാമ്പു കടിച്ചത്.
സഹപ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ വെച്ച് വിഷത്തിനെതിരായുള്ള കുത്തിവയ്പ്പ് നൽകി. എന്നാൽ, നിർഭാഗ്യവശാൽ, അദ്ദേഹം മരിക്കുകയായിരുന്നു.