
മധ്യപ്രദേശിലെ ഛത്തർപൂരിൽ ഒരു റിക്ഷാ ഡ്രൈവർ യാത്രക്കാരനെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(rickshaw driver beating a passenger). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഛത്രസൽ സ്‌ക്വയറിൽ വെള്ളിയാഴ്ച രാത്രിയാണ് നടന്നത്. യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ദൃശ്യങ്ങളിൽ, ഡയൽ-112 പോലീസിന് മുന്നിൽ ഒരു റിക്ഷാ ഡ്രൈവർ ഒരു യാത്രക്കാരനെ തല്ലുന്നത് കാണാം. പിന്നീട് പോലീസ് എത്തി ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം മുഴുവൻ കാഴ്ചക്കാരിലൊരാളാണ് പകർത്തിയത്.